സിനിമാ രംഗത്തു നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാരും മോശക്കാരല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

cinema, scrolling_news

കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ ജനവിധി തേടുന്നതില്‍ തെറ്റില്ലെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എല്ലാ മേഖലകളില്‍ നിന്നുമുള്ള അനുഭവ സമ്പത്താണു ഭരണത്തില്‍ വേണ്ടത്. രാമു കാര്യാട്ട് നിയമസഭയിലേക്കു വിജയിച്ചിട്ടുണ്ട്. അടുത്തിടെ ഇന്നസെന്റും എംപിയായി.

ഗണേഷ് കുമാര്‍ മിടുക്കനായ മന്ത്രിയായിരുന്നു. അങ്ങനെ ഈ മേഖലയില്‍ നിന്നു വരുന്നവര്‍ മോശക്കാരല്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ആരും മോശക്കാരല്ല. വ്യക്തിപരമായി താന്‍ രാഷ്ട്രീയ രംഗത്തേക്കു വരില്ലെന്നും അടൂര്‍ വ്യക്തമാക്കി

RELATED NEWS

Leave a Reply