സൂര്യാ ടി. വി. യില്‍ ശനീശ്വരനുമായി തന്‍വി മീഡിയ

cinema

‘കൈലാസനാഥന്‍’ , ‘മഹാഭാരതം’ തുടങ്ങിയ ഹിറ്റ് പൗരാണിക പരമ്പര കള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചതിലൂടെ ശ്രദ്ധേയമായ ചെന്നൈ തന്‍വി മീഡിയ, പുതിയതായി സൂര്യാ ടി. വി.യില്‍ അവതരിപ്പിക്കുന്ന പൗരാണിക പരമ്പരയാണ് ‘ശനീശ്വരന്‍’. കമല്‍ മൂങ്കെ, സുമിത് താക്കൂര്‍, അവിരാജ് എിവര്‍ സംവിധാനം ചെയ്യുന്ന ‘ശനീശ്വരന്‍’ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.
നീതിന്യായങ്ങളുടെ രക്ഷകനും, അനീതി അന്യായങ്ങളുടെ ശിക്ഷകനുമായ സര്‍വ്വശക്തനായ സാക്ഷാല്‍ മഹേശ്വര അവതാരമായ ശനീശ്വരന്റെ കഥ പറയുകയാണ് ഈ പരമ്പര. സംഗീതത്തിന് പ്രാധാന്യം നല്‍കി, ഉദ്വേഗജനകമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി, അത്യുത സാങ്കേതിക നിലവാരത്തില്‍ നിര്‍മ്മിച്ച ‘ശനീശ്വരന്‍’ സൂര്യാ ടി. വി. യില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നു . കാര്‍ത്തികേയന്‍ മള്‍വിയ ആണ് ശനീശ്വരനായി വേഷമിടുന്നത്. ദേവിഷ് അഹൂജ യമരാജനായും, തരു ഖ ശിവനായും വേഷമിടുന്നു .
ഏഷ്യനെറ്റില്‍ ‘മൗനം സമ്മതം’ , ‘അക്കരെയാണെന്റെ മാനസം’, ‘മാനസവീര’, ‘കൈലാസനാഥന്‍’, ‘മഹാഭാരതം’ തുടങ്ങീ വമ്പന്‍ ടി.വി. പരമ്പരകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തവതരിപ്പിച്ച ചെന്നൈ തന്‍വി മീഡിയയുടെ സിജി, ശ്രീകുമാര്‍ മേനോന്‍ ടീം, സൂര്യാ ടി.വി.യില്‍ ആദ്യമായി അവതരിപ്പിക്കുന്ന മലയാളം വിവര്‍ത്തന പരമ്പരയാണ് ‘ശനീശ്വരന്‍’. മലയളഭാഷയുടെ ലാളിത്യവും പ്രൗഡിയും ഒട്ടും ചോർന്ന് പോകാതെ, അനിതരസാധാരണമായ സംഭഷണ ശൈലി ഉപയോഗിച്ചാണ് തന്‍വി മീഡിയ ഈ പരമ്പരകള്‍ അണിയിച്ചൊരുക്കിയത്,

RELATED NEWS

Leave a Reply