ലാലേട്ടന്‍ ക്ഷമിച്ചു; വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകനെ വിട്ടയച്ചു

cinema

മോഹന്‍ലാല്‍- ഉണ്ണികൃഷ്ണന്‍ ചിത്രം ‘വില്ലന്‍’ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനു പിടിയിലായ ആരാധകനോടു ലാലേട്ടന്‍ ക്ഷമിച്ചു. പരാതിയില്ലെന്നു വിതരണക്കാര്‍ എഴുതിക്കൊടുത്തതിനാല്‍ പൊലീസ് കേസ് ഒഴിവാക്കി. മോഹന്‍ലാലിനോട് ആരാധന മൂത്ത് ‘വില്ലന്‍’ ആദ്യഷോ കാണാന്‍ അതിരാവിലെ തിയേറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂര്‍ സവിത തിയേറ്ററില്‍ നിന്ന് ഇന്നു രാവിലെ പിടിയിലായത്. മൊബൈലില്‍ പടം പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസില്‍ അറിയിക്കുകയായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ സിനിമ ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടിനു സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു. അതിനിടയിലാണു യുവാവ് ആവേശം മൂത്ത് മൊബൈലില്‍ പകര്‍ത്തിയത്. വിതരണക്കാര്‍ പൊലീസിലേല്‍പിച്ച യുവാവിനെ ടൗണ്‍ സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു.

പടത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണു യുവാവിന്റെ മൊബൈലില്‍ നിന്നു പൊലീസിനു കണ്ടെത്താനായത്. മാത്രമല്ലമോഹന്‍ലാലിന്റെ കടുത്ത ആരാധകനാണു യുവാവ് എന്നും പൊലീസിനു ബോധ്യപ്പെട്ടു. മോഹന്‍ലാലിന്റെ എല്ലാ പടങ്ങളും ആദ്യദിവസം ആദ്യഷോ കാണുന്നതാണു ശീലം. അതിനു വേണ്ടി എന്തു വില കൊടുത്തും ടിക്കറ്റ് കരിഞ്ചന്തയില്‍ നിന്നു വരെ വാങ്ങും.

ടൗണ്‍ പൊലീസ് ‘വില്ലന്റെ’ സംവിധായകനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുവാവു വില്ലനല്ലആരാധന മൂത്തതാണ് എന്നു മനസ്സിലായ സംവിധായകന്‍, മോഹന്‍ലാലിനോടും നിര്‍മാതാവിനോടും ആലോചിച്ച ശേഷം അറിയിക്കാമെന്നു മറുപടി നല്‍കി. മോഹന്‍ലാല്‍ തിരുവനന്തപുരത്തു സിനിമ കാണുന്ന തിരക്കിലായിരുന്നു.

 

തിരക്കു കഴിഞ്ഞു ലാലും സംവിധായകനും ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന്പരാതിയില്ലെന്നു സംവിധായകന്‍ ടൗണ്‍ പൊലീസിനെ അറിയിച്ചു. പരാതിയില്ലെന്നു വിതരണക്കാരുടെ കണ്ണൂരിലെ ഓഫീസില്‍ നിന്നു ലെറ്റര്‍ഹെഡില്‍ എഴുതി രേഖാമൂലം എത്തിക്കുകയും ചെയ്തതോടെകേസെടുക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചു.

RELATED NEWS

Leave a Reply