ചാലക്കുടിക്കാരൻ ചങ്ങാതി’ ചിത്രത്തിന്റെ പൂജ നടന്നു.

cinema

കൊച്ചി : അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ഇന്ന് രാവിലെ 11 മണിക്ക് കാക്കനാട് പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ -രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.മണിയുടെ അകാലത്തിലുള്ള വേർപാടിനെ തുടർന്നുണ്ടായ അനുസ്മരണങ്ങളിൽ മണിയുടെ ജീവിതം സിനിമയാക്കും എന്ന് വിനയൻ നേരത്തെ പറഞ്ഞിരുന്നു. 

കലാഭവൻ മണിക്ക് നായക വേഷങ്ങൾ നൽകി മലയാളത്തിലെ മികച്ച നടന്മാരിലോരാളാക്കി  വളർത്തിയതിൽ വിനയന്റെ പങ്ക് വളരെ വലുതാണ്.വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും, ലക്ഷ്മിയും,പിന്നെ ഞാനും’, ‘കരുമാടിക്കുട്ടൻ’ എന്നിവ മലയാള സിനിമയിലെ എന്നപോലെ  മണിയുടെയും  സിനിമാജീവിതത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങളാണ്. 
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സെന്തിൽ, രാജാമണി എന്ന പുതിയ പേരോടെയാണ് കലാഭവൻ മണിയായി അഭിനയിക്കുന്നത്.ഹണി റോസ് ആണ്  നായിക. ആൽഫാ ഫിലിംസിന്റെ ബാനറിൽ ഗ്ലാഡ്സ്റ്റൻ (ഷാജി) ആണ് ചിത്രം നിർമ്മിക്കുന്നത്. ഉമ്മർ മുഹമ്മദ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരി നാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു.
സിപിഐ നേതാവ് കെ.ഈ ഇസ്മായിൽ, ബിജെപി നേതാവ് എ. എൻ രാധാകൃഷ്ണൻ, മല്ലിക സുകുമാരൻ, സംവിധായകരായ മേജർ രവി,ജോസ്‌തോമസ്,സുന്ദർ ദാസ്, ബൈജു കൊട്ടാരക്കര , നടൻ ജനാർദ്ദനൻ,ഫിലിം ചേംബർ അധ്യക്ഷൻ വിജയകുമാർ,നിർമ്മാതാവ് ഹസീബ് ,കോട്ടയം നസീർ,രമേശ് പിഷാരടി, ടോണി,ഹണി റോസ്,കലാഭവൻ റഹ്മാൻ,ജിബു ജേക്കബ്,മമ്മി സെഞ്ച്വറി,ഗായകരായ ബിജു നാരായണൻ,സുദീപ്,സീനത്ത് തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

RELATED NEWS

Leave a Reply