മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; അഞ്ച് ഭാഷകളില്‍ റിലീസ്

cinema, Local News

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിലെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘ഒപ്പ’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാവും ഒരുങ്ങുക. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രോജക്ട് സംബന്ധിച്ച വിവരം ആദ്യമായി പുറത്തുവിട്ടത്. 2018ലാവും ചിത്രീകരണം.

താളവട്ടം, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യന്‍, ചിത്രം, വന്ദനം തുടങ്ങി ‘ഒപ്പം’ വരെ 44 സിനിമകളില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇതിനുമുന്‍പ് ഒരുമിച്ചിട്ടുണ്ട്. ആ ഫിലിമോഗ്രഫിയില്‍ എല്ലാം ഹിറ്റുകളല്ലെങ്കിലും വിജയങ്ങളാണ് കൂടുതല്‍.

‘മഹേഷിന്റെ പ്രതികാര’ത്തിന്റെ തമിഴ് പതിപ്പായ ‘നിമിര്‍’ നിര്‍മ്മിക്കുന്നതും സന്തോഷ് ടി.കുരുവിളയുടെ ഉടമസ്ഥതയിലുള്ള മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റാണ്. ‘നിമിറി’ന്റെ ചിത്രീകരണം പുരോഗമിക്കെ മറ്റൊരു മോഹന്‍ലാല്‍ പ്രോജക്ടും മൂണ്‍ഷോട്ടിന്റേതായി അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് എഡിറ്ററും സംവിധായകനുമായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ഈ ചിത്രത്തിലാവും ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന വി.എ.ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്’ ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക.

അതേസമയം ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ‘നിമിറി’ന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നിരുന്നു. നമിത പ്രമോദ്, സമുദ്രക്കനി, എം.എസ്.ഭാസ്‌കര്‍, പാര്‍വ്വതി നായര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒപ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ഏകാംബരമാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ക്യാമറയില്‍ പകര്‍ത്തുന്നത്.

RELATED NEWS

Leave a Reply