രാധിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്

cinema, Cover Story

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയയിലൂടെ മലയാള പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് രാധിക. ഒരു ഇടവേളയ്ക്കു ശേഷം രാധിക അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓളില്‍’ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാധിക എത്തുന്നത്.

ഷാജി എന്‍. കരുണിനെപ്പോലെ മഹാനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച് തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് രാധിക പറഞ്ഞു. ജയറാം ചിത്രം സ്വപാനത്തിനു ശേഷം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓള്‍’. ഒരു ചിത്രകാരന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കുന്ന ഈ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയ്ന്‍ നിഗമാണ്.

ബാലതാരമായി തിളങ്ങിയ എസ്തര്‍ ആദ്യമായി നായികയാവുന്നതും ഈ ചിത്രത്തിലൂടെയാണ്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിലൂടെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

RELATED NEWS

Leave a Reply