അണ്ടര്‍-17 നാഷണല്‍ ഫുട്‌ബോള്‍ ടീമിന് മലബാര്‍ പോളി സ്വീകരണം നല്‍കും

sports

ചെര്‍പ്പുളശ്ശേരി: ഡിസംബറില്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന അണ്ടര്‍-17 നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരള ടീമിന് ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക് ക്യാമ്പസില്‍ സ്വീകരണം നല്‍കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  30-ന് രാവിലെ 10-നാണ് സ്വീകരണം. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും നിര്‍വ്വഹിക്കും, കെകെഎ അസീസ് മുഖ്യപ്രഭാഷണം നടത്തും. ചെര്‍പ്പുളശ്ശേരി സിഐ എ ദീപകുമാര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് സിറാജുദ്ദീന്‍ അധ്യക്ഷനാകും. ടീമിന്റെ കോച്ചുമാരെ ചടങ്ങില്‍ ആദരിക്കും.
  വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം, ട്രഷറര്‍ ഉസ്സന്‍കുട്ടി ഹാജി, പ്രിന്‍സിപ്പാള്‍ മുഹമ്മദ് സിറാജുദ്ദീന്‍ എ, അസി. അഡ്മിനിസ്‌ട്രേറ്റര്‍ അല്‍ അമീന്‍ പി, ഹെഡ് ഓഫ് സെക്ഷന്‍ കെ കെ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
 

RELATED NEWS

Leave a Reply