ഇന്ത്യ- പാകിസ്ഥാൻ: ചാമ്പ്യൻസ് ട്രോഫിയിൽ സ്വപ്ന ഫൈനൽ

sports

ലണ്ടൻ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ആവേശകരമായ മത്സരത്തിനൊടുവിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിയ വ്യത്യാസത്തിൽ തകർത്ത് പാക്കിസ്ഥാൻ നേരത്തെ ഫൈനലിൽ കടന്നിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്നതിനാൽ ക്രിക്കറ്റ് ലോകം വലിയ ആവേശത്തിലാണ്. തീപാറും പോരാട്ടമാണ് ഞായറാഴ്ച ലണ്ടനിൽ പ്രതീക്ഷിക്കുന്നത്.

ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. എട്ടാമത് ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം കിരീടം തേടിയിറങ്ങുമ്പോൾ പാകിസ്ഥാൻ കന്നിക്കിരീടം സ്വപ്നം കണ്ടാണിറങ്ങുന്നത്.

RELATED NEWS

Leave a Reply