ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് നിര്‍മല്‍.

sports

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് പങ്കെടുക്കാന്‍ യോഗ്യത നേടിയ കുമരനെല്ലുര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി കേരളത്തിന്റെ അഭിമാന താരമായി. ലോകത്തെ ഏറ്റവും വലിയകമ്പ്യൂട്ടര്‍ സയന്‍സ് മത്സരങ്ങളില്‍ ഒന്നാണ് ഇന്റര്‍നാഷണൽ ഇൻഫോർമാറ്റിക്സ് ഒളിമ്പ്യാഡ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 27 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നും നിര്‍മല്‍ മനോജ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് തെരഞ്ഞടുക്കപ്പെട്ടവരില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഏകവിദ്യാര്‍ത്ഥി നിര്‍മല്‍ മാത്രമാണെന്നുള്ളതും നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. പ്ളസ്ടു വരെയുള്ളവര്‍ക്കൊപ്പം മത്സരിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിര്‍മല്‍ ഈ നേട്ടം കൈവരിച്ചത്. ഇറാനില്‍ വെച്ചു നടക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി ബാംഗ്ളൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് തെരഞ്ഞടുക്കപ്പെട്ടവരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുപ്പ നടത്തി 4 പേരെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക.ഗുരുവായൂര്‍ ദേവസ്വം ആശുപത്രി ജീവനക്കാരന്‍ സി.മനോജിന്റെയും,ചാലിശ്ശേരി ഗവ.സ്കൂള്‍ അധ്യാപിക രശ്മിയുടെയും മകനാണ് നാടിന്റെ അഭിമാനമായി മാറിയ നിര്‍മല്‍.

RELATED NEWS

Leave a Reply