ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ; കലിംഗയിൽ ചരിതം തീർത്ത് ഇന്ത്യ

sports

ഭുവനേശ്വർ: എതിരാളികളെ ബഹുദൂരം പിറകിലാക്കി ഇരുപത്തി രണ്ടാമത് ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായി. ചാമ്പ്യൻഷിപ്പിന്റെ 4 പതിറ്റാണ്ടിലെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. വർഷങ്ങളായി കരുത്തുകാട്ടുന്ന ചൈനയെ അടക്കം ഏറെ പിറകിലാക്കിയാണ് ഇന്ത്യൻ സംഘം അഭിമാന നേട്ടം കൈവരിച്ചത്. 12 സ്വർണവും അഞ്ച് വെള്ളിയും 12 വെങ്കലവുമായി മൊത്തം 29 മെഡലുകളാണ് ഇന്ത്യ ഓടിയും ചാടിയും കഴുത്തിലണിഞ്ഞത്. ചൈനക്ക് എട്ട് സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 20 മെഡലുകലാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കസാക്കിസ്ഥാൻ 4 സ്വർണവും 2 വെള്ളിയും 2 വെങ്കലവും കരസ്ഥമാക്കി.

അവസാന ദിനമായ ഞായറാഴ്ച 5 സ്വർണമടക്കം 9 മെഡലുകൾ ഇന്ത്യ കൊയ്തെടുത്തു. രാജ്യത്തിന് ഇത്രയും വലിയ നേട്ടം നേടിക്കൊടുത്തതിൽ മലയാളി താരങ്ങൾക്ക് വലിയ പങ്കുണ്ട്.

RELATED NEWS

Leave a Reply