ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്: മിന്നും പ്രകടനത്തിന് ഒഡിഷ സർക്കാറിന്റെ പാരിതോഷികം ; കേരളത്തിന്റെ ആദരം കാത്ത് താരങ്ങൾ

General, sports

ഭുവനേശ്വർ:ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനത്തോടെ ചരിത്രത്തിലാദ്യമായി കിരീടം ചൂടിയ ഇന്ത്യൻ ടീമിന് ഒഡിഷ സർക്കാരിന്റെ ആദരം. ഒഡിഷയാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത്. രാജ്യത്തിനായി മെഡൽ നേടിയ മുഴുവൻ താരങ്ങൾക്കും തിങ്കളാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ക്യാഷ് അവാർഡ് നൽകി. 2 .62 കോടി രൂപയാണ് നൽകിയത്. ഇന്ത്യൻ കായിക ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക പ്രോത്സാഹനമായി നൽകുന്നത്.

ഒഡിഷ നൽകിയ ആദരവിൽ വലിയ സന്തോഷമുണ്ടെന്നും ഇത് ഏറെ പ്രചോദനം നൽകുന്നുവെന്നും മലയാളി താരങ്ങൾ പ്രതികരിച്ചു. എന്നാൽ ചാമ്പ്യൻഷിപ് തീർന്നു രണ്ടു ദിവസം പിന്നിട്ടിട്ടും കേരള സർക്കാർ അഭിമാന നേട്ടം കൈവരിച്ച താരങ്ങളെ ആദരിക്കുന്ന രീതിയിലുള്ള ഒന്നുംതന്നെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഒരു ഫേസ്ബുക് പോസ്റ്റ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കായിക മന്ത്രിയും പ്രതികരിച്ചു. അതേസമയം രാജ്യത്തെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുഴുവൻ താരങ്ങൾക്കും അർഹാമായ ആദരവ് നൽകാൻ സംസ്ഥാന സർക്കർ ഉടൻ തയാറാവണമെന്ന ആവശ്യം ശക്തമായുണ്ട്.

400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായ അനസ്, വനിതകളുടെ 1500 മീറ്ററിൽ സ്വർണമണിഞ്ഞ പി.യു ചിത്ര, 400 മീറ്റർ പുരുഷ റിലേ ടീമംഗങ്ങളായ കുഞ്ഞി മുഹമ്മദ്, അമോജ് ജേക്കബ്, 400 മീറ്റർ വനിതാ റിലേ ടീമംഗം ജിസ്ന മാത്യു അടക്കം നിരവധി മലയാളി താരങ്ങളാണ് രാജ്യത്തിൻറെ അഭിമാനായത്.

RELATED NEWS

Leave a Reply