ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രതിസന്ധികൾ മറനീക്കി പുറത്തേക്ക്

sports

മുംബൈ: ടീം ക്യാപ്റ്റൻ കോഹ്‌ലിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കോച്ച് അനിൽ കുംബ്ലെ രാജിവെച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രതിസന്ധികൾ മറനീക്കി പുറത്തുവരുന്നു. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പടലപ്പിണക്കവും പ്രശ്നങ്ങളും തുടങ്ങിയിട്ട് ആറ് മാസത്തിലധികമായെന്നാണ് പറയപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഇവർക്കിടയിൽ അനുനയം ഉണ്ടാക്കാൻ ബി.സി.സി.ഐ അധികൃതർ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടർന്നാണ് കുംബ്ലെ സ്ഥാനമൊഴിയുന്നത്. ഇതിനകം കരാർ അവാസാനിച്ചിരുന്ന കുംബ്ലെയുമായി കരാർ പുതുക്കാൻ തീരുമാനിച്ച ബി.സി.സി.ഐ കുറച്ചു കാലത്തേക്ക് കൂടി അദ്ദേഹത്തെ പരിശീലകനായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ മുമ്പേ വന്നിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണമുണ്ടായത്.

അതേസമയം കുംബ്ലെയുടെ പിൻഗാമിയെ കണ്ടെത്താനായി ബി.സി.സി.ഐ കൂടുതൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വീരേന്ദർ സേവാഗ്, ടോം മൂഡി, ലാൽചന്ദ് രജ്പുത്, റിച്ചാർഡ് പൈബസ്, ദൊഡ ഗണേശ് എന്നിവർ നേരത്തെ തന്നെ അപേക്ഷ കൊടുത്തിട്ടുമുണ്ട്. ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടത്തിന് മുമ്പായി പുതിയ കൊച്ചുണ്ടാകുമെന്നാണ് വിവരം.

RELATED NEWS

Leave a Reply