നവംബര്‍ 21ന് റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മെസ്സിക്ക് കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

sports

ബാഴ്‌സലോണ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയ്ക്ക് കാലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗ് ഫുട്ബാളില്‍ ലാ പാസിനെതിരായ മത്സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. പെനാല്‍റ്റി ഏരിയയില്‍ ഒരു ഷോട്ട് തൊടുക്കാന്‍ തുനിയവെ ഡിഫന്‍ഡര്‍ പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ മുടന്തി നീങ്ങിയ മെസ്സിയെ ഏറെ കഴിയാതെ കോച്ച് ലൂയിസ് എന്റിക്ക് പിന്‍വലിച്ചു.ഏഴ് മുതല്‍ എട്ടാഴ്ച വരെ മെസ്സിക്ക് വിശ്രമം ആവശ്യമാണെന്ന് ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.ഇതോടെ നവംബര്‍ 21ന് റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മെസ്സിക്ക് കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

 

RELATED NEWS

Leave a Reply