പാറലിൽ ഇനി കാൽപന്താരവം

sports

പാറൽ: ഒരിടവേളക്കുശേഷം വീണ്ടും പാറലിൽ കാൽപന്താരവമുയരുന്നു ഒരു മാസക്കാലം ഇനി കാൽപന്തുത്സവ കാലം. പാറലിലെ വിവിധ ക്ലബ്ബുകളുടെ എകീകരണത്തിന് ശേഷം ആദ്യമായി നടക്കുന്ന ഫുട് മത്സരം ഇത്തവണ ഫ്ലഡ് ലൈറ്റി ലാണെന്നതും വലിയ പ്രത്യേകതയാണ് വിവിധ ക്ലബ്ബുകളെ എകീ കരിച്ച് പാറൽ ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബാണ് ഫുട്ബാൾ ടൂർണമെന്റിന് ആതിഥേയത്വമരുളുന്നത്. പാറൽ പൊന്നുള്ളിയിലെ മനോഹരമായ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ടൂർണ്ണമെന്റിന്റെ ലാഭവിഹിതം മുഴുവൻ ഉപയോഗിക്കുന്നത് പ്രദേശത്തെ നിർദ്ധനർ, നിലാരംഭർ, നിത്യരോഗികൾ, വിധവകൾ തുടങ്ങിയവരുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമാണ് വിനിയോഗിക്കുക. ഫുട്ബാളിന്റെ വരവറിയിച്ച് കൊണ്ട് വർണ്ണാഭമായ വിളംബരജാഥയും നടന്നു ടൂർണ്ണമെന്റിന്റെ ഔപചാദികമായ ഉദ്ഘാടന കർമം ആകാശത്ത് വർണ വിസ്മയം തീർത്ത ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ പെരിന്തൽമണ്ണ അഡീഷണൽ സബ് ഇൻസ്പെക്റ്റർ എം.വി.രാജേഷ് നിർവ്വഹിച്ചു ആലിപ്പറമ്പ് പഞ്ചായത്ത് മെമ്പർ വി.കെ.നാസർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സദഖ ചടങ്ങിൽ മുഖ്യാധിതിയായിരുന്നു പഞ്ചായത്ത് മെമ്പർ കെ. ലത്തീഫ് ,ടൂർണമെന്റ് കമ്മറ്റി കൺവീനർ പി.കെ നാസർ,ക്ലബ്ബ് പ്രസിഡന്റ് കെ.കെ.നസ്റുദ്ധീൻ, റഷീദ് പാറൽ, ഹുസൈൻ പാറൽ,ഇ.പി സ്വാലിഹ് സി. പി. മുഹമ്മദ് പി.കെ.സക്കീർ എന്നിവർ പ്രസംഗിച്ചുക്ലബ് സെക്രട്ടറി ഇ.പി.ജി ഷാദ് സ്വാഗതവും സി.കെ.അൻവർ നന്ദിയും പറഞ്ഞു

RELATED NEWS

Leave a Reply