ബംഗളൂരു ടെസ്റ്റ്: മഴ മൂന്നാം ദിവസവും കളി മുടക്കി >>

sports

ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും കനത്ത മഴമൂലം ഉപേക്ഷിച്ചു. രണ്ടാം ദിവസത്തെ കളിയും മഴകാരണം നഷ്ടപ്പെട്ടിരുന്നു. തോരാതെ പെയ്യുന്ന മഴയാണ് മത്സരത്തിനു തടസമായിരിക്കുന്നത്. മോശം കാലാവസ്ഥ കൊണ്ടാണ് തീരുമാനമെന്ന് ബി.സി.സിഐ ട്വീറ്റ് ചെയ്തു. ആദ്യ ദിനം ഒന്നാം ഇന്നിങ്‌സില്‍ 214 റണ്‍സിനു പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്.

 

RELATED NEWS

Leave a Reply