ബ്ലാസ്റ്റേഴ്‌സിന് വഴിതുറന്നു >>

scrolling_news, sports

നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഒത്തിണക്കത്തോടെ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ സെമിഫൈനല്‍ സാധ്യതകള്‍ നീട്ടിയെടുത്തു (4-1). ഇരട്ടഗോളുമായി കളംനിറഞ്ഞ ക്രിസ് ഡാഗ്നല്‍ (29-ാം സെക്കന്‍ഡ്, 76), കാവിന്‍ ലാബോ (21), അന്റോണിയോ ജെര്‍മെയ്ന്‍ (75) എന്നിവര്‍ ടീമിനായി ലക്ഷ്യംകണ്ടു. ഇഞ്ചുറി ടൈമില്‍ നിക്കോളസ് വെലസ് ആതിഥേയരുടെ ആശ്വാസഗോള്‍ നേടി. ഡാഗ്നലിന്റെ ആദ്യഗോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വേഗമേറിയ ഗോളാണ്.

RELATED NEWS

Leave a Reply