രണ്ടരമാസത്തോളം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി.

sports
ന്യൂഡല്‍ഹി: രണ്ടരമാസത്തോളം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. മൂന്ന് ട്വന്റി-20യും അഞ്ച് ഏകദിനവും നാല് ടെസ്റ്റും അടങ്ങിയ പരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ രണ്ടിന് ധര്‍മശാലയില്‍ നടക്കും.മൂന്നു ഫോര്‍മാറ്റിലുള്ള മത്സരങ്ങളില്‍ വെവ്വേറെ ക്യാപ്റ്റന്മാരാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. ഏകദിനത്തില്‍ എ.ബി. ഡിവില്ലിയേഴ്‌സും ടെസ്റ്റില്‍ ഹാഷിം ആംലയും ട്വന്റി-20യില്‍ ഫാഫ് ഡുപ്ലെസിയുമാണ് ക്യാപ്റ്റന്‍. ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളെ ധോനിയും ടെസ്റ്റ് ടീമിനെ വിരാട് കോലിയും നയിക്കും. പരമ്പര 72 ദിവസം നീണ്ടുനില്‍ക്കും.
ചെവ്വാഴ്ച ഇന്ത്യ എ ടീമുമായി ദക്ഷിണാഫ്രിക്ക ഒരു ട്വന്റി-20യും ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 30, 31 തീയതികളില്‍ ഇന്ത്യന്‍ പ്രസിഡന്റ്‌സ് ഇലവനെതിരെ ഒരു ദ്വിദിന മത്സരവും കളിക്കും.
ട്വന്റി-20 മത്സരം ഇന്ന്
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യയിലെ ആദ്യമത്സരം ഇന്ന്. ഇന്ത്യന്‍ എ ടീമിനെതിരായ ട്വന്റി-20 മത്സരം ചൊവ്വാഴ്ച ഡല്‍ഹിയിലെ പാലം ഗ്രൗണ്ടില്‍ നടക്കും. സന്നാഹമത്സരത്തിന് മുന്നോടിയായി ടീം തിങ്കളാഴ്ച പരിശീലനം നടത്തി.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, ഹാഷിം അംല, എ.ബി. ഡിവില്ലിയേഴ്‌സ്, ഇമ്രാന്‍ താഹിര്‍, ജെ.പി. ഡുമിനി എന്നീ മുതിര്‍ന്ന താരങ്ങള്‍ ട്വന്റി 20 ടീമിലുണ്ട്. മന്‍ദീപ് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഏറെയും യുവതാരങ്ങളാണ്. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ട്വന്റി-20
1. ഒക്ടോബര്‍ 2 – ധര്‍മശാല
2. ഒക്ടോബര്‍ 5 – കട്ടക്ക്
3. ഒക്ടോബര്‍ 8 – കൊല്‍ക്കത്ത
ഏകദിനം
1. ഒക്ടോബര്‍ 11 – കാണ്‍പുര്‍
2. ഒക്ടോബര്‍ 14 – ഇന്‍ഡോര്‍
3 ഒക്ടോബര്‍ 18 – രാജ്‌കോട്ട്
4. ഒക്ടോബര്‍ 22 – ചെന്നൈ
5. ഒക്ടോബര്‍ 25 – മുംബൈ
ടെസ്റ്റ്
1. നവംബര്‍ 5-9 – ചണ്ഡീഗഢ്
2. നവംബര്‍ 14-18 – ബാംഗ്ലൂര്‍
3. നവംബര്‍ 25-29 – നാഗ്പുര്‍
4. ഡിസംബര്‍ 3-7 – ഡല്‍ഹി

RELATED NEWS

Leave a Reply