വെസ്റ്റ്ഹാമിന്റെ കുപ്പായത്തില്‍ ചരിത്രം കുറിച്ച് അതിഥി ചൗഹാന്‍

sports
ലണ്ടന്‍: ചരിത്രം സൃഷ്ടിക്കുകയാണ് അതിഥി ചൗഹാന്‍ എന്ന ഇന്ത്യക്കാരി. ഇംഗ്ലീഷ് ക്ലബിനുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് അതിഥി. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബായ വെസറ്റ്ഹാം യുണൈറ്റഡിന്റെ വനിതാ ടീമില്‍ ഇടം നേടിയിരിക്കുകയാണ് ഈ ഇന്ത്യയുടെ അണ്ടര്‍-19 ദേശീയ ടീമിന്റെ ഗോള്‍കീപ്പര്‍. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയില്‍ എം.എസ്.സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അതിഥി. സര്‍വകലാശാലയുടെ ടീമിലും അതിഥി അംഗമാണ്.രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ ചാമ്പ്യന്മാരായ സാഫ് വനിതാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് ബാറിന് കീഴിലെ അതിഥിയുടെ പ്രകടനമാണ്.നേരത്തെ ഇന്ത്യന്‍ വംശജയായ തന്‍വി ഹാന്‍സും ഇംഗ്ലീഷ് ക്ലബായ ടോട്ടനമിനുവേണ്ടിയും ഫുള്‍ഹാമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശമുള്ള തന്‍വി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടില്ല.

RELATED NEWS

Leave a Reply