സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ച് സര്‍വ്വകലാശാല കത്തയച്ചു

Kerala News, sports

തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ അഞ്ചരക്കോടി ചെലവില്‍ നിര്‍മ്മിച്ച ലോകോത്തര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ. മുഹമ്മദ് ബഷീര്‍ കത്തയച്ചു.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തിന് സര്‍വ്വകലാശാല ശ്രമിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെടുക്കാനാകാത്ത സ്ഥിതിയായി. സച്ചിനെ കൊണ്ടുവരുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ തന്നെ ക്ഷണിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെ ട്രാക്കിന്റെ ഉദ്ഘാടനം നടത്താനാണ് സര്‍വ്വകലാശാല അധികൃതരുടെ ശ്രമം.
മലബാറിലെ രണ്ടാമത്തേതും മലപ്പുറം ജില്ലയിലെ ആദ്യത്തേതുമായ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമായാല്‍ ആദ്യം ആതിഥ്യമരുളുതും ദേശീയ അത്‌ലറ്റിക് മീറ്റിനാണ്. 1982 ല്‍ കോഴിക്കോട് ദേശീയ അത്‌ലറ്റിക് മീറ്റ് നടതിന് ശേഷം 36 വര്‍ഷം കഴിഞ്ഞാണ് സര്‍വ്വകലാശാല ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കിലേക്ക് ദേശീയ കായിക  മേള എത്തുത്. തുടര്‍ന്ന് വിവിധ ദേശീയ- അന്തര്‍ദേശീയ മീറ്റുകള്‍ക്കും കാലിക്കറ്റ് സര്‍വ്വകലാശാല വേദിയാകും.

RELATED NEWS

Leave a Reply