തൂതപ്പൂരത്തിനിടെ പോലീസിന് നേരെ ഉണ്ടായ ആക്രമണം. ഒരാള്‍ പോലീസ് പിടിയില്‍.

videogallery, web-tv


തൂതപ്പൂരത്തിനിടെ പോലീസിന് നേരെ ഉണ്ടായ ആക്രമണം. ഒരാള്‍ പോലീസ് പിടിയില്‍. തൂത തെക്കുമുറി സ്വദേശി സേതുമാധവനെയാണ് ചെര്‍പ്പുളശ്ശേരി സി.ഐ. ദീപകുമാറിന്‍റെ നോതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്. (ക്രൈം നന്പര്‍ 496 / 15) ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2015ല്‍ തൂതപ്പൂരത്തിനിടെ ആനയിടഞ്ഞപ്പോള്‍ പോലീസ് ജനങ്ങളോട് മാറ്റി നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്‍റെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം നില്‍ക്കുകയും, പോലീസിനുനേരെ ആക്രമിക്കുകയും ചെയ്തുവെന്ന കേസിലാണ്അറസ്റ്റ്. ഇതോടെ കേസില്‍ 3 പേരാണ് പിടിയിലായിരിക്കുന്നത്.കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

RELATED NEWS

Leave a Reply