വെള്ളിനേഴി കുറുവട്ടൂർ കുണ്ടുള്ളിപ്പറമ്പ് നാല് സെന്റ് കോളനി നിവാസികൾ ദുരിതക്കയത്തിൽ

videogallery, web-tv

വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ കുണ്ടുള്ളിപ്പറമ്പ് നാല് സെന്റ് കോളനിയിലെ ഇരുപതോളം വീട്ടുകാർ പട്ടയം കിട്ടാതെയും അടിസ്ഥാന സൗകര്യമില്ലാതെയും കഷ്ടപ്പെടുകയാണ് .ചോർന്നൊലിക്കുന്ന വീടുകളിൽ കൂട്ടികളും വായോ വൃദ്ധരുമടക്കം നൂറോളം ആളുകളാണ് താമസിച്ചു വരുന്നത് .പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഇവർക്ക് സൗകര്യമില്ല എന്നതാണ് സത്യം .കുടിവെള്ളം ലഭിക്കുന്ന കിണറുകൾ വറ്റി വരണ്ടാണ് ഇരിക്കുന്നത് .ചില വീടുകളിൽ വൈദ്യുതിയും ലഭിച്ചിട്ടില്ല .പഞ്ചായത്ത് അധികൃതരോട് പരാതികൾ പറഞ്ഞിട്ടും ഈ കോളനിയിലേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും കോളനി വാസികൾ പറയുന്നു .പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട മലയ് പണ്ടാരക്കാരാണ് എവിടെ താമസിച്ചു വരുന്നത് .കൂലി പണി എടുത്ത് ഉപജീവനം കഴിക്കുന്ന ഈ പാവങ്ങളെ ആരും സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല ഇവിടത്തെ സ്ത്രീകൾക്ക് യാതൊരു വിധ സുരക്ഷയും ഇല്ല എന്നുള്ളതും മറ്റൊരു വസ്തുതയാണ് .സമ്പൂർണ ശൗചാലയവും അടിസ്ഥാന സൗകര്യങ്ങളും വാരിക്കോരി വിളമ്പുന്ന സർക്കാർ അല്പം കരുണ കാണിച്ചാൽ ഈ കോളനിവാസികളുടെ ദുരിതത്തിന് ശമനമാകും .ഇവരുടെ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് സി .പി .ഐ കുറുവട്ടൂർ ബ്രാഞ്ച് സെക്രെട്ടറി ശിവദാസ് ,വെള്ളിനേഴി സി .പി .ഐ ലോക്കൽ സെക്രട്ടറി ആലുകുണ്ട് രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു .ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി .ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പണം കോളനി നിവാസികൾ അടച്ച സ്ഥിതിക്ക് അടുത്ത ആറുമാസത്തിനുള്ളിൽ വെള്ളം കോളനിയിൽ ലഭ്യമാകാത്തിരുന്നാൽ പ്രസ്‌തുത പദ്ധതി നടപ്പാവില്ലെന്ന് മാത്രമല്ല പണം നഷ്ടപ്പെടുമെന്നും നേതാക്കൾ അറിയിച്ചു .

RELATED NEWS

Leave a Reply