സാമൂഹിക -പാരിസ്ഥിതിക സംരക്ഷണം

videogallery, web-tv

ചെർപ്പുളശേരി ;  കേരളത്തിന്റെയും വള്ളുവനാടിന്റെയും കലാ സാംസ്‌കാരിക മൂല്യം അന്യം നിന്ന് പോയിട്ടില്ലെന്ന വാസ്തവത്തെ ഒരു ബിനാലയിലൂടെ തുറന്നു കാട്ടുകയാണ് ചെർപ്പുളശേരി കച്ചേരിക്കുന്ന് നോർത്ത് എ .എം .എൽ .പി സ്കൂളിലെ വിദ്യാർത്ഥികൾ . .പരിസ്ഥിതിയെ പാടെ നശിപ്പിക്കുന്ന വിനാശകാരിയായ പ്ലാസ്റ്റികിനെ തങ്ങളാൽ ആവും വിധം ഒഴിവാക്കുകയാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്. മാസങ്ങളലേറെയായി ഒഴിവ് ദിനങ്ങളിൽ പോലും വിനോദവും മറ്റും മാറ്റിവെച്ച് കുരുന്നുകൾ ഊർജസ്വലരായി ഈ പദ്ധതിക്കായി പ്രവർത്തിച്ചു .വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ഓഫിസുകൾ , സമീപ പ്രദേശങ്ങളിൽ നിന്നുമായി ഏഴായിരത്തിലധികം പേനകളാണ് ഇവർ ശേഖരിച്ചത് . സാമൂഹിക -പാരിസ്ഥിതിക സംരക്ഷണം എന്നതിലുപരി ഏറ്റവും അഭിനന്ദകരമായ കാര്യം ഈ പേനയുടെ ആവിഷ്കരണ രീതിയാണ് . ബിനാലെയുടെ കവാടം നിർമിതമായിരിക്കുന്നത് ഇവർ ശേഖരിച്ച പേനകാലാളാണ്.കലയുടെ തീക്ഷ്ണത വര്ണനാതീതമായി തോന്നും വിധം രൂപകൽപന ചെയ്തിരിക്കുന്നു ഈ പേന കവാടം. കുട്ടികൾക്ക് പുറമെ രക്ഷിതാക്കളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും കൂടാതെ സമീപ വാസികളുടെയും സഹകരണമാണ് കുരുന്നുകളെ അവരുടെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത് .ഈ ബിനാലെയിലൂടെ വിദ്യാർത്ഥികൾ ആവേശത്തോടു കൂടിക്കൂടി പ്ലാസ്റ്റിക് പേനകൾക്ക് വിടനൽകുകയും മഷി പേനകൾക്ക് വരവേൽപ്പ് നൽകുകയും ചെയ്തു .

RELATED NEWS

Leave a Reply