ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു; വിഷ്ണുവിന്റെ ജീവനുവേണ്ടി

Alappuzha

ആലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണു ജീവിതത്തിലേക്ക് തിരികെ വരാന്‍ ഒരു നാട് മുഴുവനും പ്രാര്‍ത്ഥനയിലാണ്. പക്ഷേ, പ്രാര്‍ത്ഥനകൊണ്ടുമാത്രം ഫലമില്ലല്ലോ? ആസ്​പത്രി ചെലവിന് പണം വേണ്ടേ? നാട്ടുകാര്‍ അവരെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചുരുങ്ങിയ ദിവസം കൊണ്ടുചെയ്തു. പക്ഷേ, ഇനി ഏഴുലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലേ വിഷ്ണുവിന് ജീവിതത്തിലേക്ക് തിരികെ വരാനാവൂ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാര്‍!ഡ് ചക്കനാട്ട് വെളിയില്‍ ഗോപിയുടെ മകന്‍ വിഷ്ണു (17)വിന് മെയ് 12ന് പുലര്‍ച്ചെ പള്ളിപ്പുറത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. പൂച്ചാക്കല്‍ ഭാഗത്ത് പന്തലിന്റെ പണികഴിഞ്ഞ് തിരികെ വരുംവഴി വിഷ്ണു സഞ്ചരിച്ച മിനിലോറി നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ അപകടത്തില്‍ മരിച്ചു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ച വിഷ്ണു എറണാകുളം ലേക്ഷോര്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലും ഒടിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിയായ വിഷ്ണു കുടുംബത്തെ സഹായിക്കാനാണ് പന്തലിന്റെ പണിക്ക് പോയത്. വിഷ്ണുവിന്റെ അച്ഛന്‍ ഗോപിക്ക് കൂലിപ്പണിയാണ്. അമ്മയ്ക്കും ജോലിയൊന്നുമില്ല. കുടുംബത്തിന്റെ ദയനീയാവസ്ഥയാല്‍ ജനപ്രതിനിധികളും മറ്റും നാട്ടുകാരുടെ സഹായത്തോടെ പിരിവെടുത്താണ് ഇത്രയും ദിവസത്തെ ചികിത്സ നടത്തിയത്. വാര്‍ഡംഗം രവി അളപ്പന്‍തറയുടെ നേതൃത്വത്തില്‍ വിഷ്ണുവിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. വിജയ ബാങ്കിന്റെ മാരാരിക്കുളം ശാഖയില്‍ അക്കൗണ്ട് (208401011002957) തുറന്നു. ഐ.എഫ്.എസ്. കോഡ്- വി.ഐ.ജെ.ബി 0002084. പൂര്‍ണമായ മേല്‍വിലാസം.

വിഷ്ണു, s/o ഗോപി, ചക്കനാട്ടുവെളി, വാര്‍ഡ്-10, മാരാരിക്കുളം പഞ്ചായത്ത്, എസ്.എല്‍.പുരം.പി.ഒ, ആലപ്പുഴ, പിന്‍-688523. വിവരങ്ങള്‍ക്ക്- 9142511990.

 

RELATED NEWS

Leave a Reply