കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ടോയ്‌ലെറ്റ് ബ്ലോക്ക് സമര്‍പ്പിച്ചു

Alappuzha

മാവേലിക്കര: ജൂനിയര്‍ ചേംബര്‍ മാവേലിക്കര റോയല്‍ സിറ്റി മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനില്‍ നിര്‍മ്മിച്ചുനല്‍കിയ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ സമര്‍പ്പണം മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ് നിര്‍വ്വഹിച്ചു.ജൂനിയര്‍ ചേംബര്‍ മാവേലിക്കര ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വി. ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് സതീഷ് അമ്പാടി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ആര്‍.ടി.സി. എ.ടി.ഒ. ശ്രീകുമാര്‍, ജൂനിയര്‍ ചേംബര്‍ ചാപ്റ്റര്‍ സെക്രട്ടറി മോഹന്‍ കെ.സ്വര്‍ണ്ണകുമാര്‍, ബിജു ബയോസ്, വിനോദ് ശ്രീധര്‍, അഡ്വ. ടി.എന്‍. ദേവിപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply