ചെങ്ങന്നൂരില്‍ തെരുവുനായശല്യം രൂക്ഷം: ജനം ഭീതിയില്‍

Alappuzha

ചെങ്ങന്നൂര്‍: നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സന്ധ്യമയങ്ങിയാല്‍ നഗരം തെരുവുനായ്ക്കള്‍ കീഴടക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളിയായ യുവതിയെ നായ കടിച്ചു.ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, വെള്ളാവൂര്‍ ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ചെങ്ങന്നൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം, ശാസ്താംപുറം ചന്ത എന്നിവിടങ്ങള്‍ നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ജങ്ഷന്‍, മിനി സിവില്‍സ്റ്റേഷന് പുറകുവശം എന്നിവിടങ്ങളില്‍ തെരുവുവിളക്ക് കത്താറില്ല. രാത്രിയില്‍ ഇതുവഴി യാത്രചെയ്യാന്‍ ജനങ്ങള്‍ക്ക് ഭയമാണ്.ചെങ്ങന്നൂര്‍ ആല്‍ത്തറ ജങ്ഷന് സമീപത്തെ കോടതിവളപ്പാണ് രാത്രിയില്‍ നായശല്യമുള്ള മറ്റൊരിടം. മഴകൊള്ളാതെ കയറിക്കിടക്കാവുന്ന കോടതിത്തിണ്ണയാണ് നായ്ക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കോടതിയില്‍ രാത്രിഡ്യൂട്ടിക്ക് നില്‍ക്കുന്നവര്‍ നായ്ക്കളെ പേടിച്ച് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാറില്ല.പരസ്​പരം പോരടിക്കുന്ന നായ്ക്കള്‍ റോഡിലേക്ക് ഓടിക്കയറുന്നത് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഹോട്ടലുകളില്‍നിന്നും മറ്റും വലിച്ചെറിയുന്ന മാലിന്യമാണ് തെരുവുനായ്ക്കളെ ആകര്‍ഷിക്കുന്നത്. ആഹാരത്തിനുവേണ്ടിയുള്ള കടിപിടിയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്.

 

RELATED NEWS

Leave a Reply