ദേശീയ ജലപാതയില്‍ നിയന്ത്രണം

Alappuzha

ആലപ്പുഴ: ദേശീയ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വിളക്കുമരം ജെട്ടിമുതല്‍ സീറോ ജെട്ടിവരെയുള്ള ഭാഗത്തുകൂടി ജലഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഡ്രെജ്ജിങ്, വൈഡനിങ് ജോലികള്‍ നടക്കുന്നതിനാല്‍ ജൂലായ് ആറുമുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. രാവിലെ 8.30 മുതല്‍ വൈകിട്ട് ആറുവരെയാണ് നിയന്ത്രണമെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് നാലുമുതല്‍ 5.30 വരെയും ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടുകള്‍ക്ക് ഇതുവഴി പോകാം. എല്ലാ ജലയാനങ്ങളും ഇക്കാലയളവില്‍ എസ്.എന്‍.ഡി.പി. കനാല്‍വഴി പോകണം.

ജനസമ്പര്‍ക്ക പരിപാടി: ബാങ്ക്
അക്കൗണ്ടുമായി ബന്ധിപ്പിക്കണം
ആലപ്പുഴ:
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ലൈനായി ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയ, ചികിത്സാസഹായം അനുവദിച്ചുകിട്ടിയവര്‍ ഉടന്‍ അക്ഷയകേന്ദ്രത്തില്‍ എത്തി ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
പരിപാടി ദിവസം നല്‍കിയ അപേക്ഷകള്‍ അക്ഷയകേന്ദ്രം മുഖേന ഓണ്‍ലൈനാക്കി മാറ്റി നടപടിയെടുത്തുവരികയാണ്. ചികിത്സാസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടുവഴിയായിരിക്കും നല്‍കുക. അതിനാല്‍ ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും സഹിതം തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ എത്തി ബാങ്ക് അക്കൗണ്ടുമായി അപേക്ഷ ബന്ധിപ്പിക്കണം. സംശയനിവാരണത്തിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. വിവരങ്ങള്‍ക്ക്: 0477-2248130, 2258135.
പ്ലാസ്റ്റിക് സാങ്കേതികവിദ്യയില്‍ പരിശീലനം
ആലപ്പുഴ:
ജില്ലാ വ്യവസായകേന്ദ്രം ആരംഭിക്കുന്ന പ്ലാസ്റ്റിക് ടെക്‌നോളജിയെ സംബന്ധിച്ച പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18നും 45നും ഇടയില്‍ പ്രയമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ പേര്, മേല്‍വിലാസം, വിദ്യഭ്യാസയോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ ഓഫീസുകളിലോ 0477- 2251272 എന്ന നമ്പറിലോ ലഭിക്കും.

 

RELATED NEWS

Leave a Reply