ബന്ധുക്കൾ തമ്മിൽ സംഘർഷം ; യുവാവ് കുത്തേറ്റ് മരിച്ചു

Alappuzha

കരുവാറ്റ: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറിൽ സുജിത്ത് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ് തെരയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെ കാരമുക്കിലായിരുന്നു സംഭവം. കുത്തേറ്റ സുജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ 10.30 ഓടെ മരിച്ചു.. ഏതാനും ആഴ്ചകൾക്കുള്ളിൽ ആലപ്പുഴയിൽ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. എന്നാൽ, ഇപ്പോഴത്തെ സംഭവത്തിന് രാഷ്ട്രീയം ഇല്ലെന്നു പോലീസ് അറിയിച്ചു. –

RELATED NEWS

Leave a Reply