വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു

Alappuzha

ചേര്‍ത്തല: സി.പി.ഐ. ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റിയുടെയും മഹിളാസംഘത്തിന്റെയും വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. മായിത്തറ മാര്‍ക്കറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പുരുഷോത്തമന്‍ അധ്യക്ഷനായി. പി.തിലോത്തമന്‍ എം.എല്‍.എ. പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. ചലച്ചിത്രതാരം ജയന്‍ കൃഷിസന്ദേശം നല്‍കി. ടി.ജെ.ആഞ്ചലോസ്, എന്‍.സുകുമാരപിള്ള, അഡ്വ. വി.മോഹന്‍ദാസ്, അഡ്വ. എന്‍.ബാലചന്ദ്രന്‍, സി.ജയകുമാരി, കെ.ശ്രീകുമാര്‍, റോഷ്‌നി സുനില്‍, എസ്.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply