കാര്‍ഷിക കടലോര മേലയ്ക്ക് മുന്‍ഗണനയേകി വടകര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Calicut

ചോമ്പാല: വടകര ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും കടലോരമേഖലയ്ക്കും ഊന്നല്‍. 83154791 കോടി രൂപ വരവും 79230018 കോടി രൂപ ചെലവും 3924773 ലക്ഷം മിച്ചവും വരുന്ന ബജറ്റ് വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. പച്ചക്കറി, വനിതകളുടെ ഗ്രൂപ്പ് വാഴകൃഷി, മത്സ്യബന്ധന ഗ്രൂപ്പുകള്‍ക്ക് വളം വല, കൈത്തറി എന്നീ മേഖലയില്‍ 42.75 ലക്ഷം രൂപ കണക്കാക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈങ്ങോളി ഷക്കീല അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്‌കരന്‍, ഒ.കെ. കുഞ്ഞബ്ദുള്ള, എം.പി. ഭാസ്‌കരന്‍, ആലീസ് വിനോദ്, ആയിഷാ ഉച്ചര്‍, ബേബി ബാലമ്പ്രത്ത്, അബൂബക്കര്‍, പി. ജയരാജന്‍, കെ.പി. ജയകുമാര്‍, ശ്യാമളാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply