കാഴ്ചവസ്തുവായി കരിമ്പാലക്കണ്ടി പദ്ധതി

Calicut, Local News

തൊട്ടില്‍പ്പാലം: കുടിവെള്ളക്ഷാമത്തില്‍ നാട്ടില്‍ ജനം പൊറുതിമുട്ടുമ്പോള്‍ ഒരു കുടിവെള്ള പദ്ധതി ഏവര്‍ക്കും പരിഹാസമെന്നോണം കാഴ്ചവസ്തുവായി നില്‍ക്കുന്നു. കായക്കൊടി പഞ്ചായത്തിലെ കരിമ്പാലക്കണ്ടി കുടിവെള്ള പദ്ധതിയാണിത്. പദ്ധതിക്കായി പൂക്കാട്ട് വയലില്‍ നിര്‍മിച്ച കിണറിന് സമീപത്തെ നൂറുകണക്കിന്ന് കുടുംബങ്ങള്‍ ഇപ്പോഴും കുടിവെള്ളംകിട്ടാതെ അലയുന്നു. ജലനിധിയും പഞ്ചായത്തും ജല അതോറിറ്റിയുമൊക്കെ പരസ്​പരം മത്സരിച്ചാണ് പദ്ധതിയൊരുക്കിയത്. 30 ലക്ഷത്തോളമാണ് പദ്ധതിക്ക് ചെലവിട്ടത്. 120ല്‍പ്പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതിയാണ് നോക്കുകുത്തിയായി കിടക്കുന്നത്. കുറ്റിയാടി പദ്ധതിയുടെ ഇതുവഴിയുള്ള ഫീല്‍ഡ് ബൂത്തില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളക്ഷാമത്തില്‍നിന്ന് മോചനംകിട്ടും. ചുരുങ്ങിയ ചെലവുമാത്രം വരുന്ന പ്രവൃത്തിയാണിത്. എന്നാല്‍, ഫീല്‍ഡ് ബൂത്തില്‍ അറ്റകുറ്റപ്പണി നടത്താതെ ഒഴിയുകയാണ് പഞ്ചായത്ത്.

RELATED NEWS

Leave a Reply