ഭക്ഷണത്തിൽ ചത്ത പുഴുവും കുടിക്കാൻ കലക്ക വെള്ളവും ;മുക്കം നഴ്സിംഗ് കോളേജിനെതിരെ പ്രതിഷേധം

Calicut, Kerala News

മുക്കം:കോളേജിലെ ഹോസ്റ്റലില്‍ വൃത്തിഹീനമായ ഭക്ഷണം വിളമ്പിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് മുക്കം കെഎംസിടി നഴ്‌സിംഗ് കോളേജിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്തിയതോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. കൂടാതെ കലക്ക വെള്ളമാണ് കുടിക്കാന്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളെജ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. .പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ മനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന നിലപാടാണ് മനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേളേജിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്.

RELATED NEWS

Leave a Reply