ബേപ്പൂര്‍ ബോട്ട് അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Calicut, Kerala News

കോഴിക്കോട്: കഴിഞ്ഞദിവസം ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു. ഇവരാണ് കപ്പല്‍ ഇടിച്ചതിന്‍റെ സൂചനകള്‍ നല്‍കിയത്. എറണാകുളം മുനമ്പം കടപ്പുറത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടതു കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നാണെന്നു രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞിരുന്നു. ബേപ്പൂര്‍ തുറമുഖത്തുനിന്നു 50 നോട്ടിക്കല്‍ മൈല്‍ അകലെ(ഏകദേശം നൂറ് കിലോമീറ്റര്‍) ഉള്‍ക്കടലിലാണ് ഇമ്മാനുവല്‍ എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിലെ രണ്ടുപേരെ കോഴിക്കോട് പുതിയാപ്പയില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

 

RELATED NEWS

Leave a Reply