അഴുത ബ്ലോക്കില്‍ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍

Ernamkulam

പീരുമേട്: കാര്‍ഷികമേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. കാര്‍ഷികമേഖലയ്ക്ക് ഐ.ഡബഌു.എം.പി., എച്ച്.എ.ഡി.എ. എന്നീ പദ്ധതികള്‍ ഉള്‍പ്പെടെ പതിനെട്ടുകോടി രൂപയും ഐ.എ.ഡബഌു. ഭവനനിര്‍മാണപദ്ധതിക്ക് എട്ടുകോടി രൂപ, റോഡുവികസനത്തിന് മൂന്നുകോടി പതിനെട്ടുലക്ഷം, കുടിവെള്ളപദ്ധതിക്ക് ഒരുകോടി അമ്പത്തഞ്ചുലക്ഷം, പട്ടികജാതി പട്ടികവര്‍ഗവികസനത്തിന് മൂന്നുകോടി, ആരോഗ്യമേഖലയ്ക്ക് നാല്പത്താറുലക്ഷം, വനിതാ വികസനത്തിന് എണ്‍പതുലക്ഷം എന്നിങ്ങനെയാണ് തുക നീക്കിയിരിക്കുന്നത്. യുവതീയുവാക്കള്‍ക്ക് പോലീസ്‌സേനാ മേഖലകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഴുത ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച നേതാജി ഡിഫന്‍സ് പ്രോഗ്രാം പദ്ധതി വിപുലമാക്കും. വഞ്ചിവയല്‍ പട്ടികവര്‍ഗകോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തും. പീരുമേട് താലൂക്കാസ്​പത്രി, വണ്ടിപ്പെരിയാര്‍ സി.എച്ച്.സി. എന്നിവയുടെ അടിസ്ഥാനവികസനത്തിനും നൂതന ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിനും കുടിവെള്ളം, പാര്‍പ്പിടം എന്നിവയ്ക്കും ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. 601253500 രൂപയുടെ വരവും 601105880 രൂപയുടെ െചലവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പ്രസാദ് മാണി അവതരിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷത വഹിച്ചു. എം.സൈമണ്‍, ടി.സി.അമ്മിണി, ആന്‍സി ജെയിംസ്, സെക്രട്ടറി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply