എട്ടുവര്ഷം മുമ്പത്തെ വാഹനാപകടം: കിടപ്പിലായ യുവാവ് സഹായം തേടുന്നു

Ernamkulam

പറവൂര്: എട്ടുവര്ഷം മുമ്പ് വാഹനാപകടത്തില് ഗുരുതര പരുക്കേറ്റ് കിടപ്പിലായ നിര്ധന യുവാവ് ചികിത്സാ സഹായം തേടുന്നു. മൂത്തകുന്നം വാവക്കാട് തൂയത്ത് ടി.ടി. സുരേഷിന്റെ മകന് ടി.എസ്. സനീബ് (28) ആണ് സഹായം തേടുന്നത്. 2007 മെയ് ഏഴിനാണ് വാഹനാപകടത്തില് ഗുരുതര പരുക്കേറ്റത്. കൊടുങ്ങല്ലൂര് അഞ്ചങ്ങാടിയില് വച്ച് ബൈക്ക് പിന്നില് സഞ്ചരിക്കുമ്പോള് റോഡില് വീണ് തലയ്ക്ക് ഗുരുതര പരിക്കേല്ക്കകയായിരുന്നു. അന്നു മുതല് സനീബ് ചികിത്സയിലാണ്. അപകടത്തില് തലച്ചോറിന് ക്ഷതമേറ്റു. പിന്നീടത് ടി.ബി. മെനഞ്ചറ്റീസായി മാറി. ആദ്യഘട്ടത്തില് കാല് രണ്ടും തളര്ന്ന് സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. തൃശ്ശൂര് മെഡിക്കല് കോളേജ് ഉള്‌പ്പെടെ പല ആസ്​പത്രികളിലും ചികിത്സിച്ചു സംസാരശേഷി തിരിച്ചു കിട്ടിയെങ്കിലും കാലുകള് തളര്ന്ന അവസ്ഥയിലാണ്. മജ്ജയുടെ കുറവും ഞരമ്പ് സംബന്ധിച്ച അസുഖങ്ങളും വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ് ഈ യുവാവിനെ.എട്ടുവര്ഷത്തെ ചികിത്സയ്ക്കായി 14 ലക്ഷം രൂപയോളം െചലവഴിച്ചു. വാവക്കാട്ടെ മൂന്ന് സെന്റില് താത്കാലികമായി ഉണ്ടാക്കിയ ചെറിയ വീട്ടിലാണ് താമസം. അമൃത ആസ്​പത്രിയിലെ ചികിത്സയാണ് ഇപ്പോള് സനീബിനുള്ളത്.സനീബിന്റെ തുടര് ചികിത്സയ്ക്കായി ജനപ്രതിനിധികള് അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സനീബിന്റെ പേരില് ബാങ്ക് ഓഫ് ഇന്ത്യ മൂത്തകുന്നം ശാഖയിലുള്ള അക്കൗണ്ട് നമ്പര്: 856010110012631. കഎട കോഡ്. ആഗകഉ 0008560. ഫോണ്: 8111864318. വിലാസം: സനീബ് ടി.എസ്, ട/ീ ടി.ടി. സുരേഷ്, തൂയത്ത് ഹൗസ്, വാവക്കാട്, മൂത്തകുന്നം പി.ഒ, പിന്‌കോഡ്: 683516.

 

RELATED NEWS

Leave a Reply