തീപ്പിലിക്കുടിയിലെ വെള്ളക്കെട്ട്തടയാന്‍ തൊഴിലുറപ്പുകാരെത്തി

Ernamkulam

കോലഞ്ചേരി: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വടയമ്പാത്തുമല വാര്‍ഡിലെ തീപ്പിലിക്കുടി ഹൗസിംഗ് കോളനിയിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിച്ച നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ചുള്ള പഞ്ചായത്തിലെ ആദ്യ നിര്‍മാണ പദ്ധതിയാണിതെന്നുള്ള പ്രത്യേകതയുമുണ്ട്. 75 മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ കാന നിര്‍മാണമാണ് വെള്ളക്കെട്ട് തടയാന്‍ ലക്ഷ്യമിടുന്നത്. 2,35,000 രൂപയാണ് ചെലവഴിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി ജോര്‍ജ്, ജോയിന്റ് ബി.ഡി.ഒ. എ.ആര്‍. പ്രസന്നകുമാര്‍, ലിജി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply