നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും.

cinema, Ernamkulam, General, Kerala News, National News

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സുചന.

കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

കേസില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാളെ യോഗം ചേരും.  യോഗത്തിലേക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറും പങ്കെടുക്കും.

നടിയെ ആക്രമിച്ചതിനു പിന്നിലെ  ഗൂഢാലോചന നടത്തിയത്  ദിലിപാണെന്നും ഇത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കാണാമെന്നുമുള്ള  നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ആലോചിക്കുന്നത്.

കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.  കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍വൈര്യമില്ലെന്ന് അന്വേഷണസംഘം പറയുന്നു.കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും. ഇതോടെ ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.

നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നടന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു.

RELATED NEWS

Leave a Reply