പകര്‍ച്ചപ്പനി അവലോകനം നടത്തി

Ernamkulam

കൊയിലാണ്ടി: നിയോജക മണ്ഡലത്തില്‍ ഈവര്‍ഷം പതിനൊന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും ഇരുപത് പേര്‍ക്ക് മഞ്ഞപ്പിത്തവും ഒരാള്‍ക്ക് എലിപ്പനിയും ബാധിച്ചു. അതേസമയം, ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ നടന്ന യോഗം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. സിന്ധു, കെ. ജീവാനന്ദന്‍, ആസ്​പത്രി സുപ്രണ്ട് ഡോ. കെ.എം. സചിന്‍ബാബു, സി.കെ. ഹനീഫ, പി.കെ. ഗോപി, ഡോ. കെ.വി. സതീശന്‍, സി.കെ. ഏലിയമ്മ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply