പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് 250 പവന്‍ കവര്‍ന്നു.

Ernamkulam

കൊച്ചി: കടവന്ത്ര ചിലവന്നൂരില്‍ പൂട്ടിക്കിടന്ന വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച 250 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. ചിലവന്നൂര്‍ റോഡരികിലുള്ള ‘ശാലിഭദ്ര’ എന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് കൊച്ചിയില്‍ കുടിയേറിയ ബിസിനസ് കുടുംബാംഗമായ വിജയകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹത്തിന്റെ സഹോദരി വിദ്യാകുമാരിയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമാണ് നഷ്ടമായത്.സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

RELATED NEWS

Leave a Reply