പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രകടനവും ധര്‍ണയും നടത്തി

Ernamkulam

കോലഞ്ചേരി: 2014 ജൂലായില്‍ പുതുക്കേണ്ട ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് നാളിതുവരെ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോലഞ്ചേരി സബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി. ശശീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഡി. ലളിത, പി.ഐ. എബ്രഹാം, എം.കെ. രാജന്‍, എം.ഒ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply