ഫാക്ട് സമരം: എട്ട്മുതല്‍ കണ്ടെയ്‌നര്‍ റോഡ് ഉപരോധിക്കും

Ernamkulam

കൊച്ചി: പ്രതിസന്ധിയിലായ ഫാക്ടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം 35ാം ദിവസത്തിലേക്ക് കടന്നു. ജോര്‍ജ് തോമസ് നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു. ഫാക്ടിന് പാക്കേജ് ലഭിക്കാത്തപക്ഷം മാര്‍ച്ച് എട്ടുമുതല്‍ കണ്ടെയ്‌നര്‍ റോഡ് ഉപരോധിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. പാക്കേജ് നേടിയെടുക്കാനുള്ള നീക്കം നടന്നുവരികയുമാണ്.സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി.എം. അലി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ഉദയകുമാര്‍, കമ്മിറ്റി അംഗം അഡ്വ. പി.ജി. പ്രസന്നകുമാര്‍, ഫാ. നോര്‍ബിന്‍ പഴംപള്ളി എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply