ഇടുക്കിയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

General, Idukki
ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹൈറേഞ്ച്് സംരക്ഷണ സമിതിയടക്കമുള്ള സംഘടനകള്‍ ഹര്‍ത്താലിനെ അനുകൂലിക്കു മെന്നാണ് കരുതുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച കേന്ദ്ര വനം – പരിസ്ഥിതി വകുപ്പുമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ല.

 

RELATED NEWS

Leave a Reply