ചെങ്കുളം അണക്കെട്ടില്‍ ബോട്ടിങ് തുടങ്ങി

Idukki

അടിമാലി: ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടത്തിനു കളമൊരുക്കി ചെങ്കുളം അണക്കെട്ടിലെ ബോട്ടിങ് തുടങ്ങി. അടിമാലിമൂന്നാര്‍ റൂട്ടില്‍ വൈദ്യുതിബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചെങ്കുളം അണക്കെട്ടിലാണ് തിങ്കളാഴ്ച ബോട്ടിങ് തുടങ്ങിയത്. അണക്കെട്ടില്‍ രണ്ടു സ്​പീഡ് ബോട്ട്, 10 പെഡല്‍ ബോട്ട്, ഒരു ഇരുനിലബോട്ട് എന്നിവയാണ് സര്‍വീസിനെത്തിയിരിക്കുന്നത്. വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വൈദ്യുതിബോര്‍ഡും ഹൈഡല്‍ ടൂറിസം വിഭാഗവുമാണ് ബോട്ടിങ്ങിനുള്ള സംവിധാനം ഒരുക്കിയത്. പി.ടി. തോമസ് എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, എ.കെ.മണി, പി.എം.മത്തായി, ജിജി ബാബു എന്നിവര്‍ സംസാരിച്ചു. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ചെങ്കുളം അണക്കെട്ടില്‍ ബോട്ടിങ് ആരംഭിക്കണമെന്നുള്ളത് പ്രദേശവാസികളുടെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു. അണക്കെട്ടിലെ പഴയ വനംവകുപ്പിന്റെ ഫ്‌ളയിങ് സ്‌ക്വാഡ് വിജിലന്‍സ് ഓഫീസിനു സമീപമാണ് ബോട്ട് ലാന്‍ഡിങ്.

 

RELATED NEWS

Leave a Reply