പള്ളിസ്ഥലത്തെച്ചൊല്ലി തര്‍ക്കം; പന്നിമറ്റത്ത് നേരിയ സംഘര്‍ഷം

Idukki

തൊടുപുഴ: പള്ളിവക സ്ഥലം സി.പി.എം.പ്രവര്‍ത്തകര്‍ കൈയേറിയെന്ന ആരോപണമുണ്ടായതിനെത്തുടര്‍ന്ന് പന്നിമറ്റത്ത് സംഘര്‍ഷം. ഇവിടെ തിങ്കളാഴ്ച സന്ധ്യക്കും പോലീസ് ക്യാമ്പുചെയ്യുകയാണ്. പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവകയായ സെന്റ്‌ജോസഫ്‌സ് എല്‍.പി.സ്‌കൂളിന്റെ സ്ഥലത്തെച്ചൊല്ലിയാണ് തര്‍ക്കം. അതിരില്‍ക്കൂടി തോട് ഒഴുകുന്നുണ്ട്. നേരത്തെ സി.പി.എം. പ്രവര്‍ത്തകര്‍ തോട് കെട്ടിയെടുത്ത് കൊടിമരവുംമറ്റും സ്ഥാപിച്ചതായി പള്ളിയധികൃതര്‍ ആരോപിച്ചു. സ്‌കൂളിന്റെ സ്ഥലത്തേക്കുകയറി കെട്ടിയപ്പോള്‍ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ എതിര്‍ത്തിരുന്നു. പിന്നീട് സ്ഥലത്തിെന്റ സ്‌കെച്ചുംമറ്റും നോക്കിയ പള്ളിയധികൃതര്‍ സ്‌കൂളിന്റെ സ്ഥലം കെട്ടി അതിര്‍ത്തിതിരിക്കാന്‍ തിങ്കളാഴ്ച രാവിലെ ശ്രമം തുടങ്ങി. ഇതറിഞ്ഞെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍ പള്ളിയില്‍ കൂട്ടമണിയടിച്ചു. വിശ്വാസികള്‍ കൂട്ടമായെത്തി. തുടര്‍ന്ന് പള്ളിയധികൃതര്‍ സ്ഥലം അതിര്‍ത്തികെട്ടിയിട്ടു. തുടര്‍ന്നാണ് പോലീസ് ഇവിടെ ക്യാമ്പുചെയ്തത്. എന്നാല്‍ ഇത് പള്ളിവക സ്ഥലമല്ലെന്നാണ് സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നത്.

 

RELATED NEWS

Leave a Reply