റോഡിലെ കുഴിയടച്ച് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി

Idukki

മറയൂര്‍: മൂന്നാര്‍-മറയൂര്‍ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തി യുവാക്കള്‍ പ്രതിഷേധിച്ചു. സംസ്ഥാനപാതയില്‍ ഏഴുകിലോമീറ്ററിലുള്ള അപകടകരമായ കുഴികള്‍ മെറ്റലും മണ്ണും ഇട്ടാണ് ശരിയാക്കിയത്.മൂന്നാര്‍-മറയൂര്‍ സംസ്ഥാനപാതയിലെ പള്ളനാട് മുതല്‍ മറയൂര്‍ ടൗണ്‍വരെയുള്ള റോഡാണ് ശരിയാക്കിയത്. ഏഴുപേരാണ് ഇതിന് നേതൃത്വംനല്‍കിയത്. എല്ലാവരും ഓട്ടോഡ്രൈവര്‍മാരാണ്. കാര്‍ത്തികേയന്‍, ബാലമുരുകന്‍, ശിവകുമാര്‍, ഷിജോ, ബാലമുരുകന്‍ എസ്., രതീഷ്, തങ്കദുരൈ എന്നിവരാണ് മാതൃകാപരമായ സേവനത്തില്‍ ഏര്‍പ്പെട്ടത്.തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് മൂന്നാര്‍ മേഖലയിലേക്ക് നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുവരുന്ന റോഡാണിത്. കുഴികളില്‍വീണ് നിരന്തരം അപകടമുണ്ടായിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിന്റെ പ്രതിഷേധമായാണ് യുവാക്കള്‍ റോഡ് നന്നാക്കിയത്.

 

RELATED NEWS

Leave a Reply