വനിതാകമ്മീഷന്‍ മെഗാ അദാലത്ത് നാളെ

Idukki

തൊടുപുഴ: കേരള വനിതാകമ്മീഷന്‍ ഇടുക്കി ജില്ലാതല മെഗാഅദാലത്ത് ചൊവ്വാഴ്ച മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചിട്ടുള്ളവര്‍ രാവിലെ 10.30നുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പുറ്റടി ബൈബിള്‍കണ്‍െവന്‍ഷന്‍;
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അണക്കര:
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം അണക്കര സബ് സോണിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍െവന്‍ഷന്‍ നടത്തുന്നു. തോമസ്‌പോള്‍ ആന്‍ഡ് ടീം കണ്‍െവന്‍ഷന് നേതൃത്വം നല്‍കും. തിങ്കള്‍മുതല്‍ ശനിവരെ പുറ്റടി വേളാങ്കണിമാതാ ദേവാലയത്തിലാണ് കണ്‍െവന്‍ഷന്‍ നടക്കുന്നത്. രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 വരെയാണ് പരിപാടി. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസ് പുളിക്കല്‍ കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സെമിനാറും വാര്‍ഷികപൊതുയോഗവും
വെള്ളത്തൂവല്‍:
വെള്ളത്തൂവല്‍ പഞ്ചായത്ത് വനിതാ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷികപൊതുയോഗം നടത്തി.
സംഘം പ്രസിഡന്റ് ലാലി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സിജി സൈമണ്‍ വാര്‍ഷികറിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ‘കുടുംബബജറ്റ്’ എന്ന വിഷയത്തില്‍ നടന്ന ബോധവത്കരണ സെമിനാര്‍ ഇടുക്കി ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വക്കറ്റ് ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോയി, എല്ലക്കല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോണ്‍ കുഴിഞ്ഞാലി, മോളി ജോര്‍ജ്, മേരിക്കുട്ടി പയസ് തുടങ്ങിയവര്‍ സംസാരിച്ചു.
ബി.എം.എസ്. ഭാരവാഹികള്‍
കട്ടപ്പന:
ബി.എം.എസ്. കട്ടപ്പന പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ജൂലായ് 23ന് നേപ്പാള്‍ ദുരിതാശ്വാസനിധി രൂപവത്കരിക്കും. വി.എം. പ്രസാദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ബി. മോഹന്‍ദാസ്, കെ.ആര്‍. രാജന്‍, പി.കെ. പ്രകാശ്, അനീഷ് ജോസഫ്, ജി.ടി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രസാദ് പുളിക്കല്‍ (പ്രസി.), പി.പി. ഷാജി, പി.സി. വിനോദ് (വൈസ് പ്രസി.മാര്‍), പി.സി. സുരേഷ് (സെക്ര.), എം.എം. രാജേഷ്, ഗോപകുമാര്‍ (ജോ. സെക്ര.മാര്‍), സാലു ജോസഫ് (ട്രഷ), പി.വി. സുഭാഷ് അധ്യക്ഷനായിരുന്നു.
ഇരട്ടയാര്‍: ബി.എം.എസ്. ഇരട്ടയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍െവന്‍ഷന്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകത്തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ കാല്‍നടജാഥ നടത്തും. സംസ്ഥാനസെക്രട്ടറി പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ബി. മോഹന്‍ദാസ്, വി.എം. പ്രസാദ്, കെ.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: രാജീവ് കെ. (പ്രസി.), കെ. ചന്ദ്രന്‍ (വൈസ് പ്രസി.), ഇ.എസ്. ശ്രീകാന്ത് (ജോ. സെക്ര.), സി.പി. അനൂപ്, െബന്നി ജോസഫ് (സെക്രട്ടറിമാര്‍), കെ.എസ്. സുനില്‍ (ട്രഷ).
അനുമോദിച്ചു
വെള്ളക്കാംകുടി:
വെള്ളക്കാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസ്സില്‍. എസ്.എസ്.എല്‍.സി., പ്ലൂസ്ടു പരീക്ഷകളില്‍ എല്ലാവിഷയത്തിനും എ പ്ലൂസ് നേടിയ കുട്ടികളെ അനുമോദിച്ചു. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. ബിസിനിസ് എക്സ്ലന്‍സ് സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് സാജന ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു. ഫാ. കുര്യാക്കോസ് കാരക്കാട്ട്, പ്രിന്‍സിപ്പല്‍ മോളിഅഗസ്തി, എച്ച്.എം. ടി.കെ. കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply