സ്കൂള്‍ ബസ് കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Idukki

കട്ടപ്പന: സ്കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കട്ടപ്പന കാല്‍വരി മൗണ്ട് പടന്നമാക്കല്‍ മേരി (60) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാല്‍വരിമൗണ്ട് പത്താംമൈലില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ബന്ധുക്കളാണ്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മടങ്ങുമ്പോഴായിരുന്നു അപകടം. 

RELATED NEWS

Leave a Reply