പുളിങ്ങോം ശങ്കരനാരായണക്ഷേത്രം കൊടിമരം ഘോഷയാത്ര ഇന്ന്

Kannur

ചെറുപുഴ: പുളിങ്ങോം ശങ്കരനാരായണ ധര്‍മശാസ്താക്ഷേത്രം ഉത്സവത്തിന്റ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10ന് കൊടിമര ഘോഷയാത്ര ചുണ്ട സാധുമുക്കില്‍നിന്നും പുറപ്പെടും. ബുധനാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, 10ന് കലവറ നിറക്കല്‍ ഘോഷയാത്ര, കരിയക്കരയില്‍നിന്ന് പുറപ്പെടും. 11ന് അക്ഷരശ്ലോക സദസ്സ്, 12ന് അന്നദാനം, വൈകുന്നേരം നാലിന് ഭാഗവതപാരായണം, ആറിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. തുടര്‍ന്ന് ധ്വജപ്രതിഷ്ഠയ്ക്കുള്ള മരം എണ്ണത്തോണിയില്‍ നിക്ഷേപിക്കും. കലാപരിപാടികളുമുണ്ടാവും.

 

RELATED NEWS

Leave a Reply