ബിജെപി ഓഫിസിനു നേരെ ആക്രമണം: കണ്ണൂരിൽ ഇന്ന് ഹർത്താൽ

Kannur

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടർന്ന് ജില്ലയിൽ സംഘർഷം തുടരുന്നു. മട്ടന്നൂർ നടുവനാടും ഉളിക്കലിലും ബിജെപി ഓഫിസിനു നേരയാണ് ആക്രമണമുണ്ടായത്. ഉളിക്കലിലെ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

തലശ്ശേരിയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ടാഗോർ വിദ്യാപീഠം സിപിഎം പ്രവർത്തകർ പൂട്ടിച്ചു. സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാർഥികളെയും സ്കൂളിൽ കയറാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുൻപും ഈ സ്കൂളിനു നേരെ അക്രമം ഉണ്ടായിരുന്നു.

ഇന്നലെ കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിനു സമീപത്തുവച്ചായിരുന്നു കോടിയേരി പങ്കെടുത്ത പരിപാടിക്കുനേരെ ബൈക്കിലെത്തിയയാൾ ബോംബെറിഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടായിരുന്നു.

RELATED NEWS

Leave a Reply