യുവാവിനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

Kannur

പരിയാരം : കണ്ണൂരില്‍ പരിയാരത്തിനടുത്ത് യുവാവിനെ റോഡരികില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍ (38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് ഇയാളെ മര്‍ദിച്ച് അവശനാക്കിയ നിലയില്‍ കണ്ടത്. വിവരം അവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മാനസിക രോഗിയും മോഷ്ടാവുമാണിയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഫയര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് സ്ഥിരം പരിപാടികള്‍. നിരവധി ബസുകള്‍ രാത്രിയില്‍ തകര്‍ത്തിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

RELATED NEWS

Leave a Reply