വനിതാഡോക്ടര്‍ കുത്തേറ്റ് ആസ്‌പത്രിയില്‍

Kannur

പരിയാരം: ഹോമിയോഡോക്ടറായ നാല്പതുകാരിയെ കുത്തേറ്റ നിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യില്‍ സ്വദേശി ഡോ. എം.ഒ.മിനിക്കാണ് കുത്തേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ ഇവര്‍ നടത്തുന്ന ക്ലിനിക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു ബന്ധു കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ഡോക്ടറുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. കണ്ണൂരില്‍ കൂടാതെ മയ്യിലിലും ഇവര്‍ ഹോമിയോ ക്ലിനിക് നടത്തുന്നുണ്ട്. കൈക്കും വയറ്റിനുമാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു.

 

RELATED NEWS

Leave a Reply